സെന്റ് കാതറിൻസ് സ്കൂളിൽ വാർഷികാഘോഷം നടത്തി
1492615
Sunday, January 5, 2025 5:50 AM IST
പയ്യന്പള്ളി: സെന്റ് കാതറിൻസ് ഹയർ സെക്കൻഡറി സ്കൂളിൽ 83-ാമത് വാർഷികാഘോഷം നടത്തി. സർവീസിൽനിന്നു വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി. മാനന്തവാടി മുനിസിപ്പൽ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
മാനന്തവാടി രൂപത കോർപറേറ്റ് മാനജർ ഫാ.സിജോ ഇളംകുന്നപ്പുഴ അധ്യക്ഷത വഹിച്ചു. കെ. മുരളീധരൻ പ്രതിഭകളെ ആദരിച്ചു.
ഹെഡ്മാസ്റ്റർ ഫിലിപ് ജോസഫ്, മാനേജർ ഫാ.സെബാസ്റ്റ്യൻ ഏലംകുന്നേൽ, മുനിസിപ്പൽ കൗണ്‍സിലർമാരായ ഷിബു ജോർജ്, അശോകൻ കൊയിലേരി, ആലീസ് സിസിൽ, വിപിൻ വേണുഗോപാൽ, ടി.ജി. ജോണ്സണ് എന്നിവർ പ്രസംഗിച്ചു. കലാപരിപാടികൾ അരങ്ങേറി.