വടുവൻചാൽ ഫാമിലി ആശുപത്രിയിൽ ദന്തരോഗ ചികിത്സാവിഭാഗം
1492613
Sunday, January 5, 2025 5:50 AM IST
കൽപ്പറ്റ: വടുവൻചാൽ ഫാമിലി ആശുപത്രിയിൽ ദന്തരോഗ ചികിത്സാവിഭാഗം പ്രവർത്തനം തുടങ്ങുന്നു. ഉദ്ഘാടനം ഇന്നു രാവിലെ 11ന് പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു നിർവഹിക്കും.
ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ.എസ്. തസ്ലിം, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എ.പി. അശ്വിൻ, ദന്തരോഗ ചികിത്സാവിഭാഗം മേധാവി ഡോ.പി.എസ്. പ്രദീപ്, ഡോ.എ.എസ്. ശീതൾ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് വിവരം.
ഫാമിലി ആശുപത്രിക്ക് ജില്ലയിൽ പുൽപ്പള്ളി, വെള്ളമുണ്ട എട്ടേനാല്, മേപ്പാടി എന്നിവിടങ്ങളിൽ ബ്രാഞ്ചുണ്ട്. സ്പെഷാലിറ്റി ഡോക്ടർമാരുടെ സേവനം ലഭ്യമായ ഇവിടങ്ങളിലും ദന്തരോഗ ചികിത്സാവിഭാഗം ആരംഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ പറഞ്ഞു.