ഗൂഡല്ലൂർ ഭൂപ്രശ്നം: ഒരു ലക്ഷം ഇ മെയിൽ അയക്കുന്ന കാന്പയിൻ വിജയിച്ചെന്ന്
1492434
Saturday, January 4, 2025 6:27 AM IST
ഗൂഡല്ലൂർ: ഗൂഡല്ലൂർ നിയോജക മണ്ഡലത്തിലെ ഭൂപ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഡിഎംകെ മുന്നണിയിലെ ഡിഎംകെ ഒഴികെയുള്ള പാർട്ടികൾ നടത്തിയ സമരം വിജയിച്ചെന്ന് സംഘാടകർ പറഞ്ഞു. ഒരു ലക്ഷം ഇ മെയിൽ തമിഴ്നാട് മുഖ്യമന്ത്രിക്ക് അയക്കുന്ന കാന്പയിനാണ് കോണ്ഗ്രസ്, സിപിഎം, സിപിഐ, ഐയുഎംഎൽ, വിസികെ, എംഎംകെ, എംജെകെ, എംഎൻഎം പാർട്ടികൾ നടത്തിയത്.
ഗൂഡല്ലൂർ മണ്ഡലം ഭൂഅവകാശ സംരക്ഷണ സമിതിയാണ് സമരത്തിന് നേതൃത്വം നൽകുന്നത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഡിഎംകെ അധികാരത്തിലെത്തിയാൽ ഗൂഡല്ലൂരിലെ ഭൂപ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഭരണത്തിലേറി നാല് വർഷം പിന്നിടുന്പോഴും പരിഹാരം കണ്ടിട്ടില്ല. ഇതേത്തുടർന്നാണ് ഭരണ മുന്നണിയിലെ പ്രമുഖ പാർട്ടികൾ സമരത്തിനിറങ്ങിയത്.