അപൂർവ രോഗത്തിന് ചികിത്സയിലായിരുന്ന രണ്ട് വയസുകാരൻ മരിച്ചു
1492850
Sunday, January 5, 2025 11:28 PM IST
കന്പളക്കാട്: അപൂർവ രോഗത്തിന് ചികിത്സയിലായിരുന്ന രണ്ടുവയസുകാരൻ മരിച്ചു. ശരീരത്തിലെ രോഗപ്രതിരോധശേഷി ശരീരം സ്വയം നശിപ്പിക്കുന്ന അസുഖത്തിന് (ഹിമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോ സൈറ്റോസീസ്)ചികിത്സയിലായിരുന്ന, ഏച്ചോം വെള്ളമുണ്ടക്കൽ അമൃതാനന്ദ്-അശ്വതി ദന്പതികളുടെ മകൻ നൈതിക് അമറാണ് മരിച്ചത്.
നൈതികിന്റെ ചികിത്സച്ചെലവിനു വേണ്ടിയിരുന്ന 45 ലക്ഷം രൂപ 16 ദിവസംകൊണ്ട് സുമനസുകൾ സംഭാവനയായി ലഭ്യമാക്കിയിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് തുടർചികിത്സ പുരോഗമിക്കുന്നതിനിടെയായിരുന്നു മരണം.