2.18 ലക്ഷം കാർഡ് ഉടമകൾക്ക് പൊങ്കൽ കിറ്റ്
1492603
Sunday, January 5, 2025 5:45 AM IST
ഗൂഡല്ലൂർ: തമിഴ്നാട് സർക്കാർ റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യമായി പൊങ്കൽ കിറ്റ് വിതരണം ചെയ്യുന്നു. ഈ മാസം 14നാണ് പൊങ്കൽ ആഘോഷം. വസ്ത്രങ്ങൾ, കരിന്പ്, ഒരു കിലോഗ്രാം വീതം പച്ചരി, പഞ്ചസാര തുടങ്ങിയവ അടങ്ങുന്നതാണ് കിറ്റ്.
നീലഗിരിയിൽ ഉൗട്ടി, കുന്നൂർ, കോത്തഗിരി, കുന്താ, ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലായി 413 റേഷൻ കടകളിലെ 2.18 ലക്ഷം കാർഡ് ഉടമകൾക്കാണ് പൊങ്കൽ സമ്മാനം നൽകുന്നത്.
249.76 കോടി രൂപയാണ് ഇതിനു ചെലവഴിക്കുന്നത്. ഓരോ റേഷൻ കടയിലും ദിവസം 200 കാർഡ് ഉടമകൾക്കാണ് കിറ്റ് വിതരണം ചെയ്യുക. ഇതിനുള്ള ടോക്കണ്‍ വിതരണം ആരംഭിച്ചു.