സമൂഹത്തെ പടുത്തുയർത്തുന്നത് മനുഷ്യരിലെ സേവന മനോഭാവം: മോണ്‍.പോൾ മുണ്ടോളിക്കൽ
1492612
Sunday, January 5, 2025 5:50 AM IST
മാനന്തവാടി: മനുഷ്യരിലെ സേവന മനോഭാവമാണ് സമൂഹത്തെ പടുത്തുയർത്തുന്നതെന്നു മാനന്തവാടി രൂപത വികാരി ജനറാൾ മോണ്‍.പോൾ മുണ്ടോളിക്കൽ. ജീവസ് ആൻഡ് കെഎൽഎം വാർഷിക പൊതുയോഗം വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തെ പടുത്തുയർത്തിയവരാണ് സാമൂഹിക പരിഷ്കർത്താക്കളെന്ന് വികാരി ജനറാൾ പറഞ്ഞു. ജീവസ് ആൻഡ് കഐൽഎം പ്രസിഡന്റ് ബിജു പോൾ അധ്യക്ഷത വഹിച്ചു. ഡബ്ല്യുഎസ്എസ്എസ് ഡയറക്ടർ ഫാ.ജിനോജ് പാലടത്തത്തിൽ ആമുഖ പ്രഭാഷണം നടത്തി. ജീവസ് ആൻഡ് കെഎൽഎം ഡയറക്ടർ സെബാസ്റ്റ്യൻ പാലംപറന്പിൽ വാർഷിക പദ്ധതിയും കോ ഓർഡിനേറ്റർ മിനി ഉണ്ണിക്കൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
ചെറുകിട തോട്ടം തൊഴിലാളി ഫോറം സംസ്ഥാന പ്രസിഡന്റ് ജോബി, തയ്യൽ തൊഴിലാളി ഫോറം കോ ഓർഡിനേറ്റർ ബിജു കോട്ടേപ്പറന്പിൽ, ജോയി ചാച്ചിറ, കുര്യാച്ചൻ ചിറമുഖം, ബേബി നാപ്പള്ളിൽ, ഡബ്യുഎസ്എസ്എസ് പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, മനോജ് നെല്ലിയാനി എന്നിവർ പ്രസംഗിച്ചു.
2024ലെ മികച്ച ഇടവക കോ ഓർഡിനേറ്റർക്കുള്ള സമിരറ്റൻ അവാർഡിന് നിലന്പൂർ ലിറ്റിൽ ഫ്ളവർ ഇടവകയിലെ ജോയി ചാച്ചിറയെ തെരഞ്ഞെടത്തു.