മരണാനന്തരം ശരീരം മെഡിക്കൽ കോളജിന്; സമ്മതപത്രം കൈമാറി
1492607
Sunday, January 5, 2025 5:45 AM IST
കൽപ്പറ്റ: സിപിഐ(എംഎൽ)റെഡ്സ്റ്റാർ ടൗണ്‍ ബ്രാഞ്ച് അംഗം കെ.വി. സുബ്രഹ്മണ്യൻ മരണാനന്തരം ശരീരം വിദ്യാർഥികളുടെ പഠനാവശ്യത്തിന് കോഴിക്കോട് മെഡിക്കൽ കോളജ് അനാട്ടമി വിഭാഗത്തിന് വിട്ടുകൊടുക്കും. ഇതിനുള്ള സമ്മതപത്രം അനാട്ടമി വിഭാഗം മേധാവിക്കുവേണ്ടി പ്രഫ.ഡോ.വിനുബാൽ സ്വീകരിച്ചു.
മരണാനന്തരം ദേഹം മെഡിക്കൽ കോളജിന് നൽകുന്നതിന് പാർട്ടി ജില്ലാ സെക്രട്ടറിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സമ്മതപത്രത്തിൽ സഹോദരപുത്രൻ കെ.വി. പ്രേമദാസനും സാക്ഷികളായി ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ്, എക്സിക്യുട്ടീവ് കമ്മിറ്റി അംഗം എം. കെ. ഷിബു എന്നിവരും ഒപ്പുവച്ചു.