കാറും ബസും കൂട്ടിയിടിച്ച് 8 പേർക്ക് പരിക്ക്
1492611
Sunday, January 5, 2025 5:50 AM IST
കൽപ്പറ്റ: പൊഴുതന ആറാംമൈലിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് എട്ട് പേർക്ക് പരിക്കേറ്റു. കാറിലെയും ബസിലെയും നാലുവീതം യാത്രക്കാർക്കാണ് പരിക്ക്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 11.30 ഓടെയാണ് അപകടം. വടകരയിൽ വയനാട്ടിലേക്ക് വിനോദയാത്ര വന്ന സംഘം സഞ്ചരിച്ച രണ്ട് കാറുകളിൽ ഒന്നാണ് ബസിൽ ഇടിച്ചത്. കാർ നിയന്ത്രണംവിട്ട് ബസിൽ ഇടിച്ചുകയറുകയായിരുന്നുവെന്ന് അപകടസ്ഥലത്ത് ഉണ്ടായിരുന്നവർ പറഞ്ഞു.
നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗരുതരമായി പരിക്കേറ്റ നാലുപേരെ മേപ്പാടി അരപ്പറ്റയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.