സാഹിത്യവേദി കവിതാപുരസ്കാര സമർപ്പണം നടത്തി
1492424
Saturday, January 4, 2025 6:24 AM IST
പുൽപ്പള്ളി: പെരിക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സാഹിത്യ കൂട്ടായ്മയായ സാഹിത്യവേദിയുടെ മൂന്നാമത് സാഹിത്യ പുരസ്കാരം കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനി എസ്. ജാഹ്നവി സൈരയ്ക്ക് കവി വീരാൻകുട്ടി സമർപ്പിച്ചു.
ജാഹ്നവി സൈരയുടെ പാളം എന്ന കവിതയാണ് പുരസ്കാരത്തിന് അർഹമായത്. 5001 രൂപയും ഫലകവും പ്രശസ്തിപത്രവും പുസ്തകങ്ങളും അടങ്ങുന്നതാണ് പുരസ്കാരം. പിടിഎ പ്രസിഡന്റ് ഗിരീഷ്കുമാർ ജി.ജി. അധ്യക്ഷത വഹിച്ചു.
എഴുത്തുകാരൻ ഹാരിസ് നെൻമേനി മുഖ്യ പ്രഭാഷണം നടത്തി. വിശിഷ്ടാതിഥിയെ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് അംഗം ജോസ് നെല്ലേടം ആദരിച്ചു. എഴുത്തുകാരൻ അനിൽ കുറ്റിച്ചിറ, പ്രിൻസിപ്പൽ പി.കെ. വിനുരാജൻ, എസ്എംസി ചെയർമാൻ അബ്ദുൾ റസാഖ്, എംപിടിഎ വൈസ് പ്രസിഡന്റ് പി. രാജി എന്നിവർ പ്രസംഗിച്ചു.