മെഡിക്കൽ കോളജ് സൂപ്രണ്ടിനെ ഉപരോധിച്ചു
1492172
Friday, January 3, 2025 5:51 AM IST
മാനന്തവാടി: സിടി സ്കാൻ, കുട്ടികളുടെ വാർഡിലെ തീവ്രപരിചരണ വിഭാഗം എന്നിവ പ്രവർ ത്തിക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ മെഡിക്കൽ കോളജ് സൂപ്രണ്ടിനെ ഉപരോധിച്ചു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി വയനാട് മെഡിക്കൽ കോളജിൽ സിടി സ്കാൻ പ്രവർത്തിക്കാത്തതുമൂലം സ്വകാര്യ ആശുപത്രികളിലും സ്വകാര്യ മെഡിക്കൽ ലാബുകളിലും ഭീമമായ തുക നൽകേണ്ടി വരുന്നത് സാധാരണക്കാരായ രോഗികളെ ദുരിതത്തിലാക്കുന്നുണ്ടെന്നും കുട്ടികളുടെ വാർഡിൽ ഐസിയു പ്രവർത്തിക്കാത്തതുമൂലം രോഗികളായ കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും പ്രവർത്തകർ പറഞ്ഞു.
ബിജെപി ജില്ലാ സെക്രട്ടറി അഖിൽ പ്രേം, മണ്ഡലം ഭാരവാഹികളായ ഗിരിഷ് കട്ടക്കളം, ശ്രീജിത്ത് കണിയാരം നേതൃത്വം നൽകി.