കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോക്ടർമാരുടെ കുറവ് രോഗികളെ വലയ്ക്കുന്നു
1492997
Monday, January 6, 2025 5:52 AM IST
പുൽപ്പള്ളി: നിത്യേന നൂറുകണക്കിനാളുകൾ ചികിത്സ തേടുന്ന പാടിച്ചിറ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിനു ഡോക്ടർമാർ ഇല്ലാത്തത് രോഗികളെ വലയ്ക്കുന്നു. ചില ദിവസങ്ങളിൽ എഫ്എച്ച്സിയിൽ ഡോക്ടറുടെ സേവനം ലഭിക്കാത്ത സ്ഥിതിയാണ്. ഒരു ഡോക്ടർ മാത്രമാണ് കുടുംബാരോഗ്യ കേന്ദ്രത്തിലുള്ളത്.
ഈ ഡോക്ടർ ഓഫീസ് ആവശ്യത്തിനും ക്യാന്പിനും മറ്റും പോകുന്പോൾ രോഗികൾ പരിശോധനയും ചികിത്സയും ഇല്ലാതെ മടങ്ങേണ്ട സ്ഥിതിയാണ്. പലർക്കും സ്വകാര്യ ആശുപത്രികളെ ആശയിക്കേണ്ടിവരികയാണ്.
പനി ഉൾപ്പെടെ വ്യാപകമായതോടെ ദിനംപ്രതി ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണം വർധിച്ചിട്ടും ആശുപത്രിയിൽ ആവശ്യത്തിനു ഡോക്ടർമാരെ നിയമിക്കാൻ നടപടിയില്ല. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം. മുള്ളൻകൊല്ലി പഞ്ചായത്തിലാണ് പാടിച്ചിറ എഫ്എച്ച്സി.