കെ.എ. അഭിനുവിന് വജ്രജൂബിലി ഫെല്ലോഷിപ്പ്
1492614
Sunday, January 5, 2025 5:50 AM IST
കണിയാന്പറ്റ: കലാകാരൻമാർക്കുള്ള സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ 2025ലെ വജ്ര ജൂബിലി ഫെല്ലോഷിപ്പിന് കണിയാന്പറ്റ കൂടോത്തുമ്മൽ സ്വദേശിനി കെ.എ. അഭിനു അർഹയായി.
കവിയും സാംസ്കാരിക പ്രവർത്തകനുമായ അജികുമാർ പനമരത്തിന്റെയും പി. മിനിയുടെയും മകളാണ്.
തൃപ്പുണിത്തുറ ആർഎൽവി ഗവ.മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് കോളജ് രണ്ടാം വർഷ ബിരുദാനന്തര ബിരുദ(പെയിന്റിംഗ്) വിദ്യാർഥിനിയാണ് അഭിനു.