സിപിഎം, ബിജെപി ആരോപണം: കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
1492608
Sunday, January 5, 2025 5:45 AM IST
സുൽത്താൻ ബത്തേരി: ഡിസിസി ട്രഷറർ എൻ.എം. വിജയന്റെയും മകന്റെയും മരണവുമായി ബന്ധപ്പെടുത്തി സിപിഎമ്മും ബിജെപിയും കോണ്‍ഗ്രസിനെതിരേ നടത്തുന്ന കുപ്രചാരണങ്ങളിൽ പ്രതിഷേധിച്ച് ഡിസിസിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും സ്വതന്ത്രമൈതാനിയിൽ പൊതുയോഗവും നടത്തി.
കെപിസിസി സെക്രട്ടറിയും രാഷ്ട്രീയകാര്യസമിതി അംഗവുമായ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സിപിഎമ്മിന്റെയും ബിജെപിയുടെയും അപവാദ പ്രചാരണം ജനം തള്ളുമെന്ന് അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു. കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എംഎൽഎ, ഐ.സി. ബാലക്യഷ്ണൻ എംഎൽഎ, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി. മുഹമ്മദ്, കെപിസിസി നിർവാഹക സമിതിയംഗം കെ.എൽ. പൗലോസ്, പി.പി. ആലി, എം.സി. സെബാസ്റ്റ്യൻ, ഡി.പി. രാജശേഖരൻ,
മജീദ് വട്ടക്കാരി, കെ.പി. മധു, എം.ജി. ബിജു, എൻ.യു. ഉലഹന്നാൻ, എൻ.സി. കൃഷ്ണകുമാർ, നിസി അഹമ്മദ്, അബ്ദുറഹ്മാൻ, ബിനു തോമസ്, പി.ഡി. സജി, ടി.ജെ. ഐസക്, ബീന തോമസ്, ഉമ്മർ കുണ്ടാട്ടിൽ, വർഗീസ് മുരിയൻകാവിൽ, എം. നിഷാന്ത്, അമൽ ജോയി, സതീഷ് പൂതിക്കാട്, ബാബു പഴുപ്പത്തൂർ എന്നിവർ പ്രസംഗിച്ചു.