മുള്ളൻകൊല്ലി സെന്റ് മേരീസ് ഫൊറോനപള്ളി തിരുനാൾ നാളെ ആരംഭിക്കും
1493000
Monday, January 6, 2025 5:52 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലി സെന്റ് മേരീസ് ഫോറോന പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാൾ മഹോത്സവം നാളെ മുതൽ 15 വരെ നടക്കും. നാളെ വൈകുന്നേരം 4.30 സെമിത്തേരി സന്ദർശനം, അഞ്ചിന് തിരുനാൾ കൊടിയേറ്റ്.
വിശുദ്ധ കുർബാന. നൊവേന- ഫാ. ജസ്റ്റിൻ മൂന്നാനാൽ, എട്ടിന് രാവിലെ 6.30നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാന. നൊവേന- ഫാ. ജോസ് കരിങ്ങടയിൽ. ഒന്പതിന് രാവിലെ 6.30 നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാന, നൊവേന- ഇടവകയിലെ മുൻ വികാരിമാരായ ഫാ.അഗസ്റ്റിൻ നിലക്കപ്പള്ളി, ഫാ.ജോസ് തേക്കനാടി, ഫാ. ചാണ്ടി പുനക്കാട്ട്, ഫാ. തോമസ് മണ്ണൂർ, ഫാ. ജോസഫ് നെച്ചിക്കാട്ട്, ഫാ. ജെയിംസ് കുളത്തിനാൽ എന്നിവർ കാർമികത്വം വഹിക്കും. തുടർന്ന് ഇടവകയിലെ മുതിർന്ന മാതാപിതാക്കളെ ആദരിക്കും.
10ന് രാവിലെ 6.30നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാന. നൊവേന-ഫാ.ബിജു ഉറുന്പിൽ, 11ന് രാവിലെ 6.30നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാന. നോവേന-ഫാ. ജെറി ഓണംപ്പള്ളി, 12ന് രാവിലെ 7.30ന് വിശുദ്ധ കുർബാന, നോവേന- ഫാ. വർഗീസ് വട്ടമറ്റം, വിവാഹത്തിന്റെ രജത-സുവർണ ജുബിലി ആഘോഷിക്കുന്നവരെ ആദരിക്കും.
രാവിലെ 10നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാന, നോവേന. 13ന് രാവിലെ 6.30നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാന. നോവേന- ഫാ.ജെറിൻ പൊയ്കയിൽ. തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം- ഫാ. സോണി വാഴക്കാട്ട്.
14 ന് 6.30ന് വിശുദ്ധ കുർബാന, വൈകുന്നേരം അഞ്ചിന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, നോവേന- ഫാ. സോണി വടയാപറന്പിൽ, വടാനക്കവല കപ്പേളയിലേക്ക് തിരുനാൾ പ്രദക്ഷിണം, ആകാശവിസ്മയം. 15ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, 9.30ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന- ഫാ. നിധീഷ് തലച്ചിറ, മുള്ളൻകൊല്ലി കുരിശടിയിലേക്ക് തിരുനാൾ പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം,
സ്നേഹവിരുന്ന് എന്നിവ നടക്കുമെന്ന് വികാരി ഫാ.ജസ്റ്റിൻ മൂന്നാനാൽ, ഫാ. അഖിൽ ഉപ്പു വീട്ടിൽ, ടോമി മങ്ങാട്ടുകുന്നേൽ, മാത്യു ഇളയിടത്തുമഠത്തിൽ, ഷാജി കുറ്റനാപ്പള്ളി, ഷാജി മുത്തുവാക്കുഴി എന്നിവർ അറിയിച്ചു.