കരുതലും കൈത്താങ്ങും: ജില്ലയിൽ ലഭിച്ചത് 1,056 പരാതികൾ
1492993
Monday, January 6, 2025 5:52 AM IST
കൽപ്പറ്റ: പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് കരുതലും കൈത്താങ്ങും എന്ന പേരിൽ ജില്ലയിൽ കൽപ്പറ്റ, മാനന്തവാടി, ബത്തേരി എന്നിവിടങ്ങളിൽ വനം-വന്യജീവി സംരക്ഷണ മന്ത്രി എ.കെ. ശശീന്ദ്രൻ,
പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ താലൂക്കുതല അദാലത്തുകളിൽ പരിഗണനയ്ക്കുവന്നത് 1,056 പരാതികൾ.
ഇതിൽ ഏറെയും പരിഹൃതമായി. വൈത്തിരി താലൂക്കിൽ 317 ഉം സുൽത്താൻ ബത്തേരിയിൽ 336 ഉം മാനന്തവാടിയിൽ 310 ഉം പരാതികളാണ് ലഭിച്ചത്.
പ്രാഥമികതലത്തിൽ പരിഹരിക്കാവുന്ന പരാതികൾ അദാലത്ത് വേദിയിൽ തീർപ്പാക്കി. ബാക്കിയുള്ളവ തുടർ നടപടികൾക്ക് വിവിധ വകുപ്പുകൾക്ക് കൈമാറി.
വിവിധ വകുപ്പുതല പരിശോധനകൾ ആവശ്യമായ പരാതികൾ വകുപ്പുകൾ സംയുക്തമായി പരിഹരിക്കും.