മാ​ന​ന്ത​വാ​ടി: മ​ല​യോ​ര ഹൈ​വേ പ്ര​വൃ​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ന​ന്ത​വാ​ടി​യി​ൽ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ആ​രം​ഭി​ച്ചു. ലി​റ്റി​ൽ ഫ്ള​വ​ർ സ്കൂ​ളി​നു മു​ന്നി​ലു​ള്ള റോ​ഡി​ന്‍റെ ഭാ​ഗ​ത്ത് ഇ​ന്‍റ​ർ​ലോ​ക്ക് പ​തി​പ്പി​ക്ക​ൽ, കോ​ഴി​ക്കോ​ട് റോ​ഡി​ലെ ബ​സ്ബേ​യു​ടെ പ്ര​വൃ​ത്തി എ​ന്നി​വ ന​ട​ക്കു​ന്ന​തി​നാ​ൽ 14 വ​രെ​യാ​ണ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം.

കോ​ഴി​ക്കോ​ട് നാ​ലാം​മൈ​ൽ ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ന​ഗ​ര​സ​ഭാ ബ​സ് സ്റ്റാ​ൻ​ഡി​ൽ ആ​ളെ​യി​റ​ക്കി അ​വി​ടെ നി​ന്നു ത​ന്നെ ആ​ളു​ക​ളെ ക​യ​റ്റി ടൗ​ണി​ൽ പ്ര​വേ​ശി​ക്കാ​തെ നാ​ലാം​മൈ​ൽ, കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​ക​ണം. ക​ല്ലോ​ടി ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഗാ​ന്ധി​പാ​ർ​ക്കി ആ​ളെ​യി​റ​ക്കി പോ​സ്റ്റ് ഓ​ഫീ​സ് - താ​ഴെ​യ​ങ്ങാ​ടി വ​ഴി തി​രി​ച്ചു​പോ​ക​ണം. മൈ​സൂ​രു റോ​ഡ്, ത​ല​ശേ​രി റോ​ഡ്,

വ​ള്ളി​യൂ​ർ​ക്കാ​വ് എ​ന്നീ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഗാ​ന്ധി​പാ​ർ​ക്ക് താ​ഴെ​യ​ങ്ങാ​ടി വ​ഴി ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് പോ​യി ഇ​തു​വ​ഴി തി​രി​ച്ചു വ​ര​ണം.

എ​രു​മ​ത്തെ​രു​വ്, വ​ള്ളി​യൂ​ർ​ക്കാ​വ്, ചെ​റ്റ​പ്പാ​ലം ഭാ​ഗ​ത്തു​നി​ന്നു മാ​ന​ന്ത​വാ​ടി ടൗ​ണ്‍ ഒ​ഴി​വാ​ക്കി പോ​കാ​ൻ സാ​ധി​ക്കു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളും വ​ള്ളി​യൂ​ർ​ക്കാ​വ്, ചെ​റ്റ​പ്പാ​ലം, എ​രു​മ​ത്തെ​രു​വ്, ബൈ​പാ​സ് പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം.

മാ​ന​ന്ത​വാ​ടി ന​ഗ​ര​ത്തി​ലെ ത​ല​ശേ​രി റോ​ഡ്, ഗാ​ന്ധി​പാ​ർ​ക്ക്, താ​ഴെ​യ​ങ്ങാ​ടി ഓ​ട്ടോ സ്റ്റാ​ൻ​ഡു​ക​ളി​ൽ ഓ​ടു​ന്ന​വ​ർ പ്ര​വൃ​ത്തി തീ​രു​ന്ന​തു​വ​രെ മ​റ്റു സ്റ്റാ​ൻ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണം. 14 മു​ത​ൽ 21 വ​രെ ര​ണ്ടാം​ഘ​ട്ട ടാ​റിം​ഗ്, ന​ട​പ്പാ​ത​യ്ക്ക് കൈ​വ​രി നി​ർ​മി​ക്ക​ൽ എ​ന്നീ പ്ര​വൃ​ത്തി​ക​ളും ന​ട​ത്താ​ൻ ഗ​താ​ഗ​ത ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.