ജെസിബി തോട്ടിലേക്ക് മറിഞ്ഞു
1493001
Monday, January 6, 2025 5:52 AM IST
മാനന്തവാടി: തൊണ്ടർനാട് പഞ്ചായത്തിൽ നിരവിൽപ്പുഴ പന്നിപ്പാട് ഉന്നതിക്ക് സമീപം ജൽജീവൻ പദ്ധതിയുമായി ബന്ധപ്പെട്ട് റോഡ് അരികിൽ കുഴിയെടുക്കുകയായിരുന്ന ജെസിബി നിയന്ത്രണം വിട്ട് തലകീഴായി സമീപത്തുള്ള തോട്ടിലേക്ക് മറിഞ്ഞു.
ജെസിബി ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഈ പദ്ധതിയുടെ സൂപ്പർവൈസർ കണ്ണൂരിൽ നിന്നു വാടകയ്ക്ക് എത്തിച്ച ജെസിബി ആണ് അപകടത്തിൽപ്പെട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു. ജെസിബി ഡ്രൈവർക്ക് മതിയായ പരിശീലനം ലഭിച്ചിട്ടില്ലെന്ന് സംശയിക്കുന്നതായും നാട്ടുകാർ ആരോപിച്ചു.