നവീകരണ സമർപ്പണ സദസ് ഉദ്ഘാടനം ചെയ്തു
1492173
Friday, January 3, 2025 5:51 AM IST
പുൽപ്പള്ളി: സീതാദേവി ലവകുശ ക്ഷേത്രത്തിൽ സംഘടിപ്പിച്ച നവീകരണ സമർപ്പണ സദസ് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി ഉദ്ഘാടനം ചെയ്തു. ക്ഷേത്രത്തിലേക്ക് പുതുതായി നിർമിച്ച കോണ്ക്രീറ്റ് റോഡ്, കിഴക്കേഗോപുര നടവഴി പടികൾ, നവീകരിച്ച പാർക്കിംഗ് സംവിധാനം, കിഴക്കേപടിഞ്ഞാറേ ഗോപുരങ്ങൾ, ആധുനിക കുടിവെള്ള പദ്ധതി തുടങ്ങിയവയാണ് ഭക്തർക്കായി സമർപ്പിച്ചത്.
പുൽപ്പള്ളി മുരിക്ക·ാർ ദേവസ്വം ട്രസ്റ്റി കുപ്പത്തോട് രാജശേഖരൻ നായർ അധ്യക്ഷത വഹിച്ചു. ക്ഷേത്ര മുറ്റത്തിന്റെ കല്ലുപാകൽ സമർപ്പണനിധിയുടെ ഉദ്ഘാടനം വിക്രമൻ എസ്. നായരിൽ നിന്നു ആദ്യസംഭാവന സ്വീകരിച്ചു മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ കെ. പ്രമോദ്കുമാർ നിർവഹിച്ചു.
മുരിക്കൻമാർ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ സി. വിജേഷ്, മലബാർ ദേവസ്വം ബോർഡ് അംഗങ്ങളായ കെ. രാമചന്ദ്രൻ, പ്രജീഷ് തിരുത്തിയിൽ, തിരുനെല്ലി ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ കെ.വി. നാരായണൻ, പി. പത്മനാഭൻ, വിജയൻ കുടിലിൽ, ഐക്കരശേരി ഗോപാലകൃഷ്ണൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.