കാവുംമന്ദം ഇനി ഹരിത നഗരം
1492994
Monday, January 6, 2025 5:52 AM IST
കാവുംമന്ദം: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ച് തരിയോട് പഞ്ചായത്ത് ആസ്ഥാനമായ കാവുംമന്ദത്തെ ഹരിത നഗരമായി പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡന്റ് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ജോജിൻ ടി. ജോയ് ഹരിതനഗര സന്ദേശം നൽകി.
പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട്, അംഗങ്ങളായ കെ.വി. ഉണ്ണിക്കൃഷ്ണൻ, സൂന നവീൻ, ബീന റോബിൻസണ്‍, വിജയൻ തോട്ടുങ്കൽ, വത്സല നളിനാക്ഷൻ, സിബിൽ എഡ്വേർഡ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബഷീർ പുള്ളാട്ട്, സിഡിഎസ് ചെയർപേഴ്സണ്‍ രാധ മണിയൻ,
വ്യാപാരി പ്രതിനിധി മുജീബ് പാറക്കണ്ടി, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ശ്രീജിത്ത്, ഹെൽത്ത് ഇൻസ്പെക്ടർ കിരണ്‍, ഹരിത കേരള മിഷൻ പ്രതിനിധി ആതിര ഗോപാൽ, ഹരിത കർമ സേന കണ്‍സോർഷ്യം പ്രസിഡന്റ് ബീന ജോഷി, സെക്രട്ടറി സുമ രാജീവൻ എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്ത് സെക്രട്ടറി എം.ബി. സുരേഷ് സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ കെ. റിഷാന നന്ദിയും പറഞ്ഞു.വ്യാപാരികൾ, സ്ഥാപനങ്ങൾ, കെട്ടിടം ഉടമകൾ, സ്ഥലം ഉടമകൾ, ടാക്സി തൊഴിലാളികൾ, രാഷ്ട്രീയ പാർട്ടികൾ, സംഘടനകൾ, യുവജന ക്ലബുകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഹരിതനഗര പ്രവർത്തനങ്ങൾ നടത്തുക.
കടകളിലെ അജൈവ മാലിന്യം കൃത്യമായി സൂക്ഷിച്ച് ഹരിതകർമ സേനയ്ക്ക് കൈമാറും. റോഡ്, കടകളുടെ പരിസരം, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നില്ലെന്നു ഉറപ്പുവരുത്തും. ജൈവ മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കും. ടൗണ്‍ ശുചീകരണം കൃത്യമായി നടത്തും. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വിൽപന ഒഴിവാക്കും.