സ്കൂളിന് ചുറ്റുമതിൽ നിർമിക്കണമെന്ന്
1492435
Saturday, January 4, 2025 6:27 AM IST
പന്തല്ലൂർ: നെല്ലാക്കോട്ട പഞ്ചായത്തിലെ കരിയശോല ഗവ. സ്കൂളിനു ചുറ്റുമതിൽ നിർമിക്കണമെന്ന ആവശ്യം ശക്തമായി. കഴിഞ്ഞ ജൂണ്‍, ജൂലൈ മാസങ്ങളിൽ പെയ്ത കനത്ത മഴയിൽ സ്കൂളിന്റെ ചുറ്റുമതിൽ ഇടിഞ്ഞ് വീണിരുന്നു. 200 കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്.
ഇതുവരെ ചുറ്റുമതിൽ പുനർനിർമിക്കാൻ അധികൃതർ തയാറായിട്ടില്ല. വന്യജീവികൾ സ്കൂൾ വളപ്പിൽ കയറുന്നത് നിത്യസംഭവമായിരിക്കുകയാണ്. അതിനാൽ ചുറ്റുമതിൽ നിർമിച്ച് ആവശ്യമായ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.