ഡിസിസി ട്രഷററുടെയും മകന്റെയും ആത്മഹത്യ: നടപടിയെടുക്കണമെന്ന് കേരള കോണ്ഗ്രസ്-എം
1492436
Saturday, January 4, 2025 6:27 AM IST
സുൽത്താൻ ബത്തേരി: ഡിസിസി ട്രഷറർ എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യക്ക് കാരണമായ കോഴ ഇടപാടുകളെ സംബന്ധിച്ചു സമഗ്രമായ അന്വേഷണം നടത്തികുറ്റവാളികൾക്കെതിരേ നടപടിയെടുക്കണമെന്ന് കേരള കോണ്ഗ്രസ്-എം ജില്ലാ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജോസഫ് മാണിശേരി അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യ, ടി.എസ്. ജോർജ്, കെ.കെ. ബേബി, റെജി ഓലിക്കരോട്ട്, എൻ.യു. വിൽസണ്, മാത്യു എടയക്കാട്ട്, എൻ.എ. ബില്ലിഗ്രഹാം, കെ.വി. മാത്യു, ടി.ടി. മാത്യു, സണ്ണി ജോർജ്, ജോസ് തോമസ്, ടോം ജോസ്, പി.എം. ജയശ്രീ, എം. ജോണ്സണ് എന്നിവർ പ്രസംഗിച്ചു.