അദാലത്തിൽ പരിഗണിച്ചത് 336 പരാതികൾ
1492431
Saturday, January 4, 2025 6:24 AM IST
സുൽത്താൻ ബത്തേരി: മുനിസിപ്പൽ ടൗണ്‍ഹാളിൽ നടത്തിയ ’കരുതലും കൈത്താങ്ങും’ താലൂക്കുതല അദാലത്തിൽ പരിഗണിച്ചത് 336 പരാതികൾ. ഇതിൽ 142 എണ്ണം നേരത്തേ ലഭിച്ചതാണ്. 194 പരാതികളാണ് പുതുതായി കിട്ടിയത്.
ഓണ്‍ലൈനായി ലഭിച്ചതിൽ 14 പരാതികൾ പരിഗണനാവിഷയങ്ങളുമായി ബന്ധപ്പെട്ടതല്ലാത്തതിനാൽ നിരസിച്ചു. മുൻകൂട്ടി ലഭിച്ചതിൽ 80 പരാതികൾ പരിഹരിച്ചു. 48 പരാതികൾ തുടർ നടപടികൾക്കു വിട്ടു. പരാതി പരിഹാരത്തിന് നാല് കൗണ്ടറുകളാണ് ഒരുക്കിയത്.
മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, ഒ.ആർ.കേളു എന്നിവർക്ക് പുറമേ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, സബ്കളക്ടർ മിസാൽ സാഗർ ഭരത് എന്നിവരും പരാതികൾ പരിഗണിച്ചു. പ്രാഥമികതലത്തിൽ തീർപ്പാക്കാൻ കഴിയുന്ന പരാതികളാണ് ജില്ലാ ഭരണകൂടത്തിന്റെ പരിഗണനയ്ക്കു വന്നത്.