അരിവാൾ രോഗികളുടെ പ്രശ്നങ്ങൾ പരിശോധിക്കും; ചികിത്സ ഉറപ്പാക്കും
1492600
Sunday, January 5, 2025 5:45 AM IST
മാനന്തവാടി: ജില്ലയിലെ അരിവാൾ രോഗികളുടെ പ്രശ്നങ്ങൾ പരിശോധിക്കുമെന്ന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ. താലൂക്ക് അദാലത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പരാതി നൽകിയ അരിവാൾ രോഗി അസോസിയേഷൻ ഭാരവാഹികളോടു പ്രതികരിക്കുകയായിരുന്നു കളക്ടർ.
മധ്യപ്രദേശ് മാതൃകയിൽ സിക്കിൾ സെൽ മാനേജ്മെന്റ് നടത്തുക, കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശങ്ങൾ പ്രാവർത്തികമാക്കുക, മുഴുവൻ രോഗികളെയും കണ്ടെത്തി ചികിത്സ ഉറപ്പാക്കുക, രോഗികൾക്ക് തിരിച്ചറിയൽ കാർഡ് നൽകുക, മെഡിക്കൽ കോളജിൽ അനുവദിച്ച സിക്കിൾ സെൽ യൂണിറ്റ് ഉടൻ തുടങ്ങുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു അസോസിയേഷന്റെ പരാതിയിൽ.
അരിവാൾ രോഗികൾക്ക് ജില്ലയിൽ മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഒരുക്കുന്നതിനു നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പരാതിയിൽ പറഞ്ഞ കാര്യങ്ങൾ പരിശോധിക്കാൻ ആരോഗ്യവകുപ്പ് അധികൃതർക്ക് അവർ നിർദേശം നൽകി.