അന്പലവയൽ സെന്റ് മാർട്ടിൻ ഡി പോറസ് ദേവാലയത്തിൽ ടൂറിൻ കച്ചയുടെ തനിപകർപ്പ് പൊതുവണക്കത്തിന്
1492426
Saturday, January 4, 2025 6:24 AM IST
അന്പലവയൽ: മാനന്തവാടി രൂപതയിലെ അന്പലവയൽ സെന്റ് മാർട്ടിൻ ഡി പോറസ് ദേവാലയത്തിൽ ടൂറിൻ കച്ചയുടെ തനിപകർപ്പ് പൊതുവണക്കത്തിന് വച്ചു. ഈ തിരുകച്ചദൈവാലയത്തിൽ വയ്ക്കുന്നതിനു ഇടവക വികാരി ഫാ. ചാക്കോ മേപ്പുറത്തിന്റെ മുഖ്യകാർമികത്വത്തിൽ ഭക്തസംഘടനകളായ എകെസിസി, വിൻസെന്റ് ഡി പോൾ, മാത്യവേദി, കെസിവൈഎം, ചെറുപുഷ്പ മിഷൻലീഗ്,
എസ്എബിഎസ് സന്യസ്തർ, ദൈവാലയശുശ്രൂഷി, പാരിഷ് കൗണ്‍സിൽ അംഗങ്ങൾ, ഇടവക കൈക്കാരൻമാർ, ദേവാലയ സെക്രട്ടറി, 31 കുടുംബ യൂണിറ്റിലെ പ്രതിനിധികൾ ഒന്നുചേർന്ന് ക്യതജ്ഞതാ ബലിയർപ്പണത്തിനു ശേഷം ടൂറിൻ കച്ചയുടെ തനിപകർപ്പ് 2018 ൽ ബെനഡിക്ട് 16-ാമൻ മാർപാപ്പയുടെ കാലത്ത് അത്യാധുനിക ഫോട്ടോ സാങ്കേതിക വിദ്യ ഉപയോഗിച്ച് 14 അടി നീളവും നാല് അടി വീതിയുമുള്ള ലിനൻ തുണിയിലേക്ക് കോപ്പി ചെയ്ത ടൂറിൻ കച്ച എന്നു വിളിക്കപ്പെടുന്ന ഈശോയുടെ തിരുകച്ചയാണിത്.
യേശുക്രിസ്തുവിന്റെ മുറിപ്പാടുകളും ക്ഷതങ്ങളും ചോരപ്പാടുകളും രൂപമായ് പതിഞ്ഞിട്ടുണ്ട് കച്ചയിൽ. ഈ കച്ചയുടെ മറുവശത്ത് ഇറ്റലിയിലെ മിലാൻ കത്തീഡ്രലിന്റെ സർട്ടിഫിക്കറ്റും ഒപ്പും സീലും പതിച്ചിട്ടുമുണ്ട്.
സീറോ മലബാർ സഭയുടെ മുൻ അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ കത്തിന്റെ ഫലമായി എംസിബിഎസ് സന്യാസസഭയിലെ റവ.ഡോ. ജോസഫ് പെരുങ്ങാരപ്പള്ളിൽ ഇറ്റലിയിലെ ടൂറിൻ കത്തീഡ്രലിൽ നിന്നും തിരുക്കച്ച കൈപ്പറ്റി. ഈ തിരുക്കച്ചയാണ് ഇപ്പോൾ അന്പലവയൽ സെന്റ് മാർട്ടിൻ ഡി പോറസ് ദേവാലയത്തിൽ പൊതു വണക്കത്തിനായ് പ്രദർശിപ്പിച്ചിരിക്കുന്നത്.