ഐ.സി ബാലകൃഷ്ണനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്ന്
1492610
Sunday, January 5, 2025 5:50 AM IST
പുൽപ്പള്ളി: ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ മരണവുമായി ബന്ധപ്പെട്ട് ഐ.സി. ബാലകൃഷ്ണൻ എംഎൽഎയെ ഒറ്റപ്പെടുത്താനും പാർട്ടിയെ അപകീർത്തിപ്പെടുത്താനുമുള്ള സിപിഎം നീക്കം അനുവദിക്കില്ലെന്ന് കോണ്ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.കെ. മോഹൻദാസ്,
പൂതാടി മണ്ഡലം പ്രസിഡന്റ് കെ.ജി. ബാബു, വാകേരി മണ്ഡലം പ്രസിഡന്റ് സണ്ണി സെബാസ്റ്റ്യൻ, കെ.എ. രാഘവൻ, ടി.എൽ. വിപിനചന്ദ്രൻ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
രാഷ്ട്രീയ തിരിച്ചടികൾ മൂടിവയ്ക്കുന്നതിനാണ് സിപിഎം അടിസ്ഥാനരഹിത ആരോപണങ്ങൾ എംഎൽഎയ്ക്ക് എതിരേ ഉന്നയിക്കുന്നതെന്നു നേതാക്കൾ പറഞ്ഞു.