നെടുന്പാല സെന്റ് മേരീസ് പള്ളിയിൽ തിരുനാളാഘോഷം തുടങ്ങി
1492609
Sunday, January 5, 2025 5:45 AM IST
മേപ്പാടി: നെടുന്പാല സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും തിരുനാൾ തുടങ്ങി. വികാരി ഫാ.സണ്ണി മഠത്തിൽ കൊടിയേറ്റി. വിശുദ്ധ കുർബാനയിൽ ഫാ.ഷാന്േറാ കാരാമയിൽ കാർമികനായി. 12നാണ് സമാപനം.
ഇന്നു രാവിലെ 6.30ന് വിശുദ്ധ കുർബാന, നൊവേന. 8.15ന് ഫാ.മാത്യു മലയലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, നൊവേന. 9.45ന് വിശ്വാസ പരിശീലനം. ആറ് മുതൽ 10 വരെ വൈകുന്നേരം നാലിന് ജപമാല, വിശുദ്ധ കുർബാന, നൊവേന. യഥാക്രമം ഫാ.ജോയി ചെഞ്ചേരി, ഫാ.റോബിൻസ് കുന്പളക്കുഴി, ഫാ.തോമസ് അറയ്ക്കൽ, ഫാ.ജോസ് പുത്തൻപുരയിൽ, ഫാ.ജിജോ പല്ലാട്ടുകുന്നേൽ എന്നിവർ കാർമികരാകും.
11ന് ഉച്ചകഴിഞ്ഞ് 3.30ന് ജപമാല. നാലിന് ഫാ.ജൂഡ് വട്ടക്കുന്നേലിന്റെ കാർമികത്വത്തിൽ ആഘോഷമായ കുർബാന, വചനസന്ദേശം. ആറിന് കുഴിമുക്ക് സെന്റ് ജോർജ് നഗറിലേക്ക് പ്രദക്ഷിണം. രാത്രി 7.30ന് വാദ്യമേളം, ആകാശ വിസ്മയം. എട്ടിന് കൊയിലാണ്ടി വിഷ് മീഡിയയുടെ മെഗാഷോ. 12ന് രാവിലെ 9.30ന് ജപമാല 10ന് ഫാ.ടോംസി പാലയ്ക്കലിന്റെ കാർമികത്വത്തിൽ തിരുനാൾ പാട്ടുകുർബാന.
12ന് പള്ളിക്കവല ഗ്രോട്ടോയിലേക്ക് പ്രദക്ഷിണം. 12.30ന് നേർച്ചഭക്ഷണം, കൊടിയിറക്ക്. ആറ്, ഏഴ്, എട്ട് തീയതികളിൽ വൈകുന്നേരം നാല് മുതൽ രാത്രി 8.15 വരെ ബൈബിൾ കണ്വൻഷൻ ഉണ്ടാകും. യാഥാക്രമം ഫാ.ജോയി ചെഞ്ചേരി, ഫാ.റോബിൻസണ് കുന്പളക്കുഴി, ഫാ.തോമസ് അറയ്ക്കൽ നേതൃത്വം നൽകും.