മോഷണക്കേസ് പ്രതി പിടിയിൽ
1492604
Sunday, January 5, 2025 5:45 AM IST
പനമരം: കരിന്പുമ്മലിൽ ഒളിവിൽ കഴിയുകയായിരുന്ന മോഷണക്കേസ് പ്രതി പിടിയിൽ. പുതുപ്പാടി ചാമപുരയിൽ സക്കറിയയെയാണ്(39)പനമരം പോലീസ് എസ്എ എം.കെ. റസാഖ്, സ്പെഷൽ ബ്രാഞ്ച് എഎസ്ഐ കെ.എൻ.സുനിൽകുമാർ, സിപിഒ പി. നിഷാദ്, ഇ.ജി. വിനയാക് എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കടയിൽനിന്നു 36,000 രൂപ മോഷ്ടിച്ച പ്രതി വയനാട്ടിലെത്തി ഒളിവിൽ കഴിയുകയായിരുന്നു. പ്രതിയെ മട്ടന്നൂർ പോലീസിനു കൈമാറി. ആലുവ, താമരശേരി, താനൂർ, പുൽപ്പള്ളി സ്റ്റേഷനുകളിൽ സക്കറിയയ്ക്ക് എതിരേ കേസുണ്ട്.