തൃക്കൈപ്പറ്റ സെന്റ് തോമസ് പള്ളിയിൽ തിരുനാളാഘോഷം
1493002
Monday, January 6, 2025 5:52 AM IST
തൃക്കൈപ്പറ്റ: സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ തിരുനാൾ തുടങ്ങി. നാളെയാണ് സമാപനം. വികാരി ഫാ.ജോർജ് നെടുംതളിൽ കൊടിയേറ്റി. മലബാർ ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മോർ സ്തേഫാനോസ്, ഇസ്രയേൽ, സൗദി ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്ത മാത്യൂസ് മോർ തീമോത്തിയോസ് എന്നിവരുടെ മുഖ്യകാർമികത്വത്തിലാണ് പ്രധാന ശുശ്രൂഷകൾ.
ഇന്നു രാവിലെ 7.30നു വിശുദ്ധ കുർബാന. 8.30ന് ദനഹാ ശുശ്രൂഷ. വൈകുന്നേരം 5.30നു പിതാക്കൻമാർക്ക് സ്വീകരണം, സന്ധ്യാപ്രാർഥന, പ്രസംഗം, മാണ്ടാട് കുരിശിങ്കലേക്ക് പ്രദക്ഷണം, ആശീർവാദം.
നാളെ രാവിലെ 8.30ന് ബിഷപ് മാത്യൂസ് മോർ തീമോത്തിയോസിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന, പ്രസംഗം, പ്രദക്ഷിണം, ആശീർവാദം. രാത്രി ഏഴിന് ഭക്തസംഘടകളുടെ വാർഷികം, കലാപരിപാടികൾ.