ഡിസിസി ട്രഷററുടെയും മകന്റെയും മരണത്തിൽ സമഗ്രാന്വേഷണം വേണം: ആം ആദ്മി പാർട്ടി
1492171
Friday, January 3, 2025 5:51 AM IST
മാനന്തവാടി: ഡിസിസി ട്രഷറർ ബത്തേരി മണിച്ചിറ എൻ.എം. വിജയന്റെയും മകൻ ജിജേഷിന്റെയും മരണത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് ആം ആദ്മി പാർട്ടി ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു.
ബത്തേരി അർബൻ സഹകരണ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന കോഴ വിവാദവും വിജയന്റെ മരണവും തമ്മിൽ ബന്ധമുണ്ടോയെന്ന് പരിശോധിച്ച് നിജസ്ഥിതി പുറത്തുകൊണ്ടുവരണം. കോഴ വിവാദത്തിൽ വകുപ്പുതല, പോലീസ് അന്വേഷണത്തിന് സർക്കാർ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഡോ.എ.ടി. സുരേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അജി കൊളോണിയ, ജില്ലാ വൈസ് പ്രസിഡന്റ് ബാബു തച്ചറോത്ത്, സെക്രട്ടറി പോൾസണ്‍ അന്പലവയൽ, ട്രഷറർ മനു മത്തായി, ജോയിന്റ് സെക്രട്ടറി ഇ.വി. തോമസ് എന്നിവർ പ്രസംഗിച്ചു.