എസ്പിസി കേഡറ്റുകൾ പുതപ്പ് നൽകി
1493004
Monday, January 6, 2025 5:54 AM IST
മീനങ്ങാടി: ഗവ.ഹയർ സെക്കൻഡറി സ്കൂൾ എസ്പിസി യൂണിറ്റ് അംഗങ്ങൾ നാല് പട്ടികവർഗ ഉന്നതികളിലെ കുടുംബങ്ങൾക്ക് പുതുവത്സര സമ്മാനമായി പുതപ്പ് വിതരണം ചെയ്തു. അടിച്ചിലാടി ഉന്നതിയിലേക്കുള്ള പുതപ്പുകൾ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയനിൽനിന്നു ആദിവാസി മൂപ്പൻ എ. രാഘവൻ ഏറ്റുവാങ്ങി.
പഞ്ചായത്ത് അംഗം ടി.പി. ഷിജു, എസ്ഐ ഇ. മുരളീധരൻ, പ്രധാനാധ്യാപകൻ പി.കെ. പ്രേമരാജൻ, പിടിഎ പ്രസിഡന്റ് എസ്. ഹാജിസ്, റജീന ബക്കർ, കെ.വി. അഗസ്റ്റിൻ, പി.ഡി. ഹരി, എം.കെ. അനുമോൾ, ഡോ.ബാവ കെ. പാലുകുന്ന്, ടി.വി. കുര്യാക്കോസ്, കെ.വി. മഹേഷ് , ടി.കെ. ശശിധരൻ പങ്കെടുത്തു.