കെസിവൈഎം മാനന്തവാടി രൂപത വാർഷിക സെനറ്റ് സമ്മേളനം നടത്തി
1492425
Saturday, January 4, 2025 6:24 AM IST
മാനന്തവാടി: കെസിവൈഎം മാനന്തവാടി രൂപതയുടെ മുപ്പത്താമത് വാർഷിക സെനറ്റ് സമ്മേളനം ദ്വാരക പാസ്റ്ററൽ സെന്ററിൽ നടത്തി. കെസിവൈഎം മുൻ രൂപത പ്രസിഡന്റും മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ ബിബിൻ ചെന്പക്കര സമ്മേളനം ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ജിഷിൻ മുണ്ടക്കാത്തടത്തിൽ അധ്യക്ഷത വഹിച്ചു.
മേഖല, രൂപത പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു. കെസിവൈഎം മാനന്തവാടി രൂപത 2024 പ്രവർത്തനവർഷത്തിലെ മികച്ച മേഖലയായ ദ്വാരകയ്ക്കും മികച്ച യൂണിറ്റായ കൽപ്ര (നീലഗിരി മേഖല)യ്ക്കും, മികച്ച മേഖല പ്രവർത്തകനായി തെരഞ്ഞെടുക്കപ്പെട്ട ആൽബിൻ കുഴിഞ്ഞാലിക്കരോട്ടിലിനും (മാനന്തവാടി മേഖല),
മികച്ച യൂണിറ്റ് പ്രവർത്തകനായി തെരഞ്ഞെടുക്കപ്പെട്ട ജിബിൻ മഠത്തിപറന്പിലിനും (കൽപ്ര യൂണിറ്റ്, നീലഗിരി മേഖല), മികച്ച യൂണിറ്റ് പ്രവർത്തകയായി തെരഞ്ഞെടുക്കപ്പെട്ട സിൻസി പുത്തൻപുരയ്ക്കലിനും (കൽപ്ര യൂണിറ്റ്, നീലഗിരി മേഖല) അവാർഡുകൾ വിതരണം ചെയ്തു.
കെസിവൈഎം മാനന്തവാടി രൂപതയുടെ 2025 വർഷത്തിലെ ഭാരവാഹികളായി ബിബിൻ പിലാപ്പിള്ളിൽ (പ്രസിഡന്റ്), ആഷ്ന വിൽസണ് പാലാരിക്കുന്നേൽ (വൈസ് പ്രസിഡന്റ്), വിമൽ കൊച്ചുപുരയ്ക്കൽ (ജനറൽ സെക്രട്ടറി), ഡ്യൂണ മരിയ കിഴക്കേമണ്ണൂർ (സെക്രട്ടറി), ജസ്റ്റിൻ ലൂക്കോസ് നീലംപറന്പിൽ (സെക്രട്ടറി), ജോബിൻ തടത്തിൽ (കോഓർഡിനേറ്റർ), നവീൻ പുലകുടിയിൽ (ട്രഷറർ) എന്നിവർ തെരഞ്ഞെടുത്തു.