വിൻഫാം ഔട്ട്ലെറ്റും കളക്ഷൻ സെന്ററും പ്രവർത്തനം തുടങ്ങി
1492169
Friday, January 3, 2025 5:51 AM IST
മുട്ടിൽ: സംസ്ഥാന സർക്കാരിന്റെ എഫ്പിഒ പ്രോത്സാഹന പദ്ധതിയിൽ രൂപീകരിച്ച വിൻഫാം പ്രൊഡ്യൂസർ കന്പനിയുടെ ആദ്യ ഒൗട്ട്ലെറ്റും ഉത്പന്ന ശേഖരണ കേന്ദ്രവും പാറക്കലിൽ പ്രവർത്തനം തുടങ്ങി. കന്പനി ഉത്പാദിപ്പിക്കുന്ന മൂല്യവർധിത ഭക്ഷ്യവസ്തുക്കളാണ് ഒൗട്ട്ലെറ്റിലൂടെ വിൽക്കുന്നത്.
കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിൻഫാം ചെയർമാൻ റവ.ഡോ.തോമസ് ജോസഫ് തേരകം അധ്യക്ഷത വഹിച്ചു. കളക്ഷൻ സെന്റർ ഉദ്ഘാടനം മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു നിർവഹിച്ചു.
ആത്മ വയനാട് പ്രോജക്ട് ഡയറക്ടർ ജ്യോതി പി. ബിന്ദു ആദ്യ വിൽപന നടത്തി. ഗിഫ്റ്റ് പാക്കറ്റ് വിതരണം ജില്ലാ വ്യവസായ കേന്ദ്രം എഡിഐഒ എൻ. അയ്യപ്പൻ നടത്തി. വാർഡ് അംഗം ലീന സി. നായർ, മുട്ടിൽ കൃഷി ഓഫീസർ പി.കെ. മുഹമ്മദ് ഷഫീഖ്, ഐസിസിഒഎ ജില്ലാ കോ ഓർഡിനേറ്റർ പി.ആർ. ജിഷ്ണു, വിൻഫാം എക്സിക്യുട്ടീവ് ഡയറക്ടർ വി.എ. ബിജോയ്, സിഇഒ പി.ജെ. നിമിഷ ജോണ് എന്നിവർ പ്രസംഗിച്ചു.
കന്പനി ഡയറക്ടർമാരായ ജോർജുകുട്ടി അഗസ്റ്റിൻ, ജോർജ് മൂലംപറന്പിൽ, , ഇത്തമ്മ ജോസഫ്, കുരുവിള ജോസഫ്, പളളിത്താഴത്ത് ബേബി കുര്യാക്കോസ്, റിഫിൻ ചാൾസ് പൊൻവേലി, ജോർജ് പോത്തൻ, ആന്റണി പാറയ്ക്കൽ, ജോസ് മാത്യു പുഞ്ചയിൽ, ജനറൽ മാനേജർ എം.എം. ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.