അന്പലവയലിൽ അന്താരാഷ്ട്ര പുഷ്പമേള തുടങ്ങി
1492114
Friday, January 3, 2025 4:17 AM IST
അന്പലവയൽ: കേരള കാർഷിക സർവകലാശാലയുടെ മേഖലാ കാർഷിക ഗവേഷണകേന്ദ്രത്തിൽ ഒന്‍പതാമത് അന്താരാഷ്ട്ര പുഷ്പോത്സവം (പൂപ്പൊലി-2025) തുടങ്ങി. ഈ മാസം 15 വരെ നീളുന്ന പൂപ്പൊലിയുടെ ഉദ്ഘാടനം കൃഷി മന്ത്രി പി. പ്രസാദ് നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. കാർഷിക, സമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽനിന്നുള്ളവർ സന്നിഹിതരായി. സർവകലാശാല ഡയറക്ടർ ഓഫ് എക്സ്റ്റൻഷൻ ജേക്കബ് ജോണ്‍ സ്വാഗതവും ഗവേഷണ കേന്ദ്രം മേധാവി ഡോ.യാമിനി വർമ നന്ദിയും പറഞ്ഞു.