നിയന്ത്രണംവിട്ട കാർ ഹോം അപ്ലയൻസസ് കടയിലേക്ക് പാഞ്ഞുകയറി
1492160
Friday, January 3, 2025 5:46 AM IST
പനമരം: നിയന്ത്രണംവിട്ട കാർ ഫർണിച്ചർ, ഹോം അപ്ലയയൻസ് കടയിലേക്ക് പാഞ്ഞുകയറി.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് സംഭവം. സെന്റ് ജൂഡ്സ് പള്ളിയിൽനിന്നുള്ള റോഡ് ഇറങ്ങിവന്ന കാറാണ് ’റിയൽ റിച്ച്’ ഷോപ്പിലേക്ക് ഇടിച്ചുകയറിയത്.
ഡ്രൈവർ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്. ഇദ്ദേഹവും കടയിൽ ഉണ്ടായിരുന്നവരും പരിക്കില്ലാതെ രക്ഷപ്പെട്ടു. കടയിൽ ഉണ്ടായിരുന്നതിൽ ഏതാനും ഇക്ട്രോണിക്സ് ഉപകരണങ്ങളും ഫർണിച്ചറും നശിച്ചു. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ വി. ഉമ്മർ പറഞ്ഞു.