കോണ്‍ഗ്രസിനെതിരായ കുപ്രചാരണം: ബത്തേരിയിൽ നാളെ വിശദീകരണ യോഗം
1492161
Friday, January 3, 2025 5:46 AM IST
സുൽത്താൻ ബത്തേരി: ഡിസിസി ട്രഷറർ എൻ.എം. വിജയന്റെയും മകൻ ജിജേഷിന്റെയും മരണവുമായി ബന്ധപ്പെട്ട് പാർട്ടിക്കും നേതാക്കളിൽ ചിലർക്കുമെതിരേ സിപിഎം കുപ്രചാരണം നടത്തുന്നതിൽ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു.
കുപ്രചാരണങ്ങളെ ഒറ്റക്കെട്ടായി എതിർത്തുതോൽപ്പിക്കാനും നാളെ വൈകുന്നേരം നഗരത്തിൽ പ്രകടനവും വിശദീകരണയോഗവും സംഘടിപ്പിക്കാനും തീരുമാനിച്ചു.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഉമ്മർ കുണ്ടാട്ടിൽ അധ്യക്ഷത വഹിച്ചു.
കെപിസിസി എക്സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.എൽ. പൗലോസ്, ഡി.പി. രാജശേഖരൻ, എൻ. സി. കൃഷ്ണകുമാർ, നിസി അഹമ്മദ്, സതീഷ് പൂതിക്കാട്, പോൾസണ്‍ ചുള്ളിയോട്, കെ.വി. ബാലൻ, അനന്തൻ വടക്കനാട്, കെ.കെ. ബാബു എന്നിവർ പ്രസംഗിച്ചു.
പി. ഉസ്മാൻ സ്വാഗതവും രാജേഷ് നന്പിച്ചാൻകുടി നന്ദിയും പറഞ്ഞു.