89 ശതമാനം കുറ്റകൃത്യങ്ങൾ കുറഞ്ഞു
1492166
Friday, January 3, 2025 5:46 AM IST
ഗൂഡല്ലൂർ: നീലഗിരി ജില്ലയിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് 89 ശതമാനം കുറ്റകൃത്യങ്ങൾ കുറഞ്ഞതായി ജില്ലാ പോലീസ് സൂപ്രണ്ട് എം.എസ്. നിഷ അറിയിച്ചു. 2024ൽ 74 പീഡനക്കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 39 അപകട മരണങ്ങളും 166 വാഹന അപകട കേസുകളും റിപ്പോർട്ട് ചെയ്തു.
മദ്യപിച്ചു വാഹനം ഓടിച്ചതുമായി ബന്ധപ്പെട്ട് 1345 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അപകടകരമാംവിധം വാഹനം ഓടിച്ചതുമായി ബന്ധപ്പെട്ട് 1762 കേസുകൾ റിപ്പോർട്ട് ചെയ്തു. 14.68 കോടി രൂപ പിഴ ഈടാക്കുകയും ചെയ്തു.