വൈഎംസിഎ സംസ്ഥാന നഴ്സറി കലോത്സവം തുടങ്ങി
1492167
Friday, January 3, 2025 5:46 AM IST
സുൽത്താൻ ബത്തേരി: വൈഎംസിഎയുടെ നേതൃത്വത്തിൽ ഫാ.മത്തായി നൂനനാൽ ട്രോഫിക്കായുള്ള ഇരുപതാമത് സംസ്ഥാന നഴ്സറി കലോത്സവം സെന്റ് മേരീസ് കോളജിൽ തുടങ്ങി. മുൻ കലാപ്രതിഭ റിയാൻ റോഷ്, മുൻ കലാതിലകം സി. ഫാത്തിമ, അനയ പീറ്റർ, ഇവാനിയ അനീഷ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു.
മുനിസിപ്പൽ വൈസ് ചെയർപേഴ്സണ്‍ എൽസി പൗലോസ് ഉദ്ഘാടനം ചെയ്തു. വൈഎംസിഎ യൂണിറ്റ് പ്രസിഡന്റ് രാജൻ തോമസ് അധ്യക്ഷത വഹിച്ചു. പ്രഫ.എ.വി. തരിയത്, പ്രഫ.ജോണ്‍ മത്തായി, പ്രഫ. തോമസ് പോൾ, അഡ്വ.കെ.പി. എൽദോസ്, ബെന്നി പോൾ എന്നിവർ പ്രസംഗിച്ചു. കലോത്സവം കണ്‍വീനർ റോയ് വർഗീസ് സ്വാഗതവും വൈഎംസിഎ യൂണിറ്റ് സെക്രട്ടറി എൻ.വി. വർക്കി നന്ദിയും പറഞ്ഞു.
45 വിദ്യാലയങ്ങളിൽനിന്നായി 1,500 കുട്ടികളാണ് 10 വേദികളിൽ നടത്തുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നത്. കലോത്സവത്തിലെ രണ്ടാം ദിന മത്സരങ്ങൾ 11ന് നടത്തും.