പള്ളിക്കുന്ന് ലൂർദ്മാതാ പള്ളിയിൽ തിരുനാൾ ഒരുക്കം ആരംഭിച്ചു
1492162
Friday, January 3, 2025 5:46 AM IST
പള്ളിക്കുന്ന്: ഫെബ്രുവരി രണ്ട് മുതൽ 18 വരെ ആഘോഷിക്കുന്ന തിരുനാളിനു ഒരുക്കം മരിയൻ തീർഥാടനകേന്ദ്രമായ ലൂർദ്മാതാ പളളിയിൽ ആരംഭിച്ചു. തിരുനാൾ നടത്തിപ്പിന് വികാരി റവ.ഡോ.അലോഷ്യസ് കുളങ്ങര, സഹവികാരി ഫാ.നോബിൾ രാമച്ചാംകുഴി,
പാരിഷ് കൗണ്‍സിൽ അംഗങ്ങൾ എന്നിവർ ഭാരവാഹികളായി 201 അംഗ ആഘോഷക്കമ്മിറ്റിയും 25 സബ് കമ്മിറ്റികളും രൂപീകരിച്ചു. കോഴിക്കോട് രൂപത ബിഷപ് ഡോ.വർഗീസ് ചക്കാലക്കൽ ഉൾപ്പെടെ കേരളത്തിലെ ആറോളം രൂപതകളിലെ മെത്രാൻമാർ ദിവ്യബലിക്കു നേതൃത്വം നൽകും.