പന്തം കൊളുത്തി പ്രകടനം നടത്തി
1491893
Thursday, January 2, 2025 6:24 AM IST
പുൽപ്പള്ളി: ഐ.സി. ബാലകൃഷ്ണൻ എംഎൽഎയെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് പുൽപ്പള്ളി മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുൽപ്പള്ളി ടൗണിൽ ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് പുൽപ്പള്ളി ടൗണിൽ പന്തംകൊളുത്തി പ്രകടനവും പൊതുയോഗവും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി എൻ.യു. ഉലഹന്നൻ ഉദ്ഘാടനം ചെയ്തു.
പി.ഡി. ജോണി അധ്യക്ഷത വഹിച്ചു. വർഗീസ് മുരിയൻകാവിൽ, ശിവരാമൻ പാറക്കുഴി, ജോമറ്റ് സെബാസ്റ്റ്യൻ, ശശീധരൻ, സുനിൽ പാലമറ്റം, റെജി പുളിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.