എൽസ്റ്റൻ, നെടുന്പാല എസ്റ്റേറ്റുകൾ മന്ത്രി കെ. രാജൻ സന്ദർശിച്ചു
1492117
Friday, January 3, 2025 4:22 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ദുരന്തബാധിതരുടെ പുനരധിവാസത്തിനു ടൗണ്‍ഷിപ്പുകൾ സജ്ജമാക്കുന്നതിന് കണ്ടെത്തിയ എൽസ്റ്റൻ, നെടുന്പാല എസ്റ്റേറ്റുകൾ റവന്യു മന്ത്രി കെ. രാജൻ സന്ദർശിച്ചു.
ഭൂമിയുടെ വില നിർണയ സർവേ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് ഭൂമി ഒരുക്കൽ ആരംഭിക്കാൻ നിർമാണ ഏജൻസികളായ കിഫ്കോണിനും ഉരാളുങ്കൽ ലേബർ സൊസൈറ്റിക്കും മന്ത്രി നിർദേശം നൽകി.
ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, ലാൻഡ് റവന്യു കമ്മീഷണർ ഡോ. എ. കൗശികൻ, സബ് കളക്ടർ മിസാൽ സാഗർ ഭരത്, അസിസ്റ്റന്റ് കളക്ടർ എസ്. ഗൗതംരാജ് എന്നിവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.