കരുതലും കൈത്താങ്ങും: ബത്തേരി താലൂക്ക്തല അദാലത്ത് ഇന്ന്
1492164
Friday, January 3, 2025 5:46 AM IST
കൽപ്പറ്റ: കരുതലും കൈത്താങ്ങും ബത്തേരി താലൂക്ക്തല അദാലത്ത് ഇന്ന് രാവിലെ 10 മുതൽ ബത്തേരി നഗരസഭാ ഹാളിൽ നടക്കും.
പട്ടികജാതി-വർഗ- പിന്നാക്കക്ഷേമ മന്ത്രി ഒ.ആർ. കേളു, വനം മന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത് നടക്കുക. കരുതലും കൈത്താങ്ങും അദാലത്തിൽ നൽകിയ അപേക്ഷകളുടെ ഡോക്കറ്റ് നന്പറുമായി അദാലത്ത് ദിവസം വരുന്ന അപേക്ഷകർക്ക് അപേക്ഷ സംബന്ധിച്ച വിവരങ്ങൾ അറിയാനാകും.
അദാലത്തിൽ പരിഗണിക്കുന്ന വിഷയങ്ങളിലേക്കുള്ള പുതിയ അപേക്ഷകൾ സ്വീകരിക്കാനുള്ള ക്രമീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. സുൽത്താൻ ബത്തേരി, മാനന്തവാടി താലൂക്ക്തല അദാലത്ത് ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. മാനന്തവാടി താലുക്ക്തല അദാലത്ത് ജനുവരി നാലിന് മാനന്തവാടി അന്പുകുത്തി സെന്റ് തോമസ് ഓഡിറ്റോറിയത്തിൽ നടക്കും.