ഒഴക്കോടി നാഷണൽ ഗ്രന്ഥശാലയ്ക്കു പുരസ്കാരം
1492163
Friday, January 3, 2025 5:46 AM IST
മാനന്തവാടി: ദ്വാരയിൽ നടന്ന വയനാട് സാഹിത്യോത്സവത്തിൽ ഏറ്റവും കൂടുതൽ ഡലിഗേറ്റുകളെ പങ്കെടുപ്പിച്ച വായനശാലയ്ള്ള പുരസ്കാരം ഒഴക്കോടി നാഷണൽ ലൈബ്രറി കരസ്ഥമാക്കി. കൂടുതൽ ഡലിഗേറ്റുകളെ പങ്കെടുപ്പിച്ച വ്യക്തിക്കുള്ള അവാർഡ് എഴുത്തുകാരനും മാനന്തവാടി സ്വദേശിയുമായ ടി.കെ. ഹാരിസ് നേടി.
സാഹിത്യോത്സവം സമാപനച്ചടങ്ങിൽ എഴുത്തുകാരനും വിമർശകനുമായ സുനിൽ പി. ഇളയിടത്തിൽനിന്നു സെക്രട്ടറി രാജേഷ്കുമാർ, എക്സിക്യുട്ടീവ് കമ്മിറ്റിയംഗം പി.പി. ഷാന്റോലാൽ എന്നിവർ നാഷണൽ ലൈബ്രറിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി. ടി.കെ. ഹാരിസിനുള്ള പുരസ്കാര സമർപ്പണവും സുനിൽ പി. ഇളയിടം നിർവഹിച്ചു.