ഇ പാസ് വില്ലനായി: സഞ്ചാരികൾ കുറഞ്ഞു
1492165
Friday, January 3, 2025 5:46 AM IST
ഉൗട്ടി: ദക്ഷിണേന്ത്യയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ നീലഗിരി സന്ദർശിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയുന്നു.
വിനോദ സഞ്ചാരികൾക്ക് ഇ പാസ് സംവിധാനം ഏർപ്പെടുത്തിയതോടെയാണ് സഞ്ചാരികളുടെ വരവ് കുറഞ്ഞത്. കഴിഞ്ഞ മേയ് മുതലാണ് ചെന്നൈ ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് തമിഴ്നാട് സർക്കാർ നീലഗിരിയിൽ ഇ പാസ് സംവിധാനം ഏർപ്പെടുത്തിയത്. കൊവിഡ് കാരണം 2020ലും 2021ലും നീലഗിരിയിൽ സഞ്ചാരികൾ വളരെ കുറവായിരുന്നു. എന്നാൽ 2022ൽ 24 ലക്ഷം സഞ്ചാരികൾ എത്തി.
2023ൽ 28 ലക്ഷം സഞ്ചാരികൾ എത്തി. എന്നാൽ 2024ൽ 24 ലക്ഷം സഞ്ചാരികൾ മാത്രമാണ് എത്തിയത്. ഇ പാസ് കാരണം നാല് ലക്ഷം സഞ്ചാരികളുടെ കുറവുണ്ടായി. ഇ പാസ് സഞ്ചാരികൾക്ക് ദുരിതമായി മാറിയിരിക്കുകയാണ്.
വാഹനങ്ങൾ നിയന്ത്രിക്കുന്നതിനാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്. അതേസമയം ക്രിസ്മസ്, പുതുവത്സരം ആഘോഷിക്കാനായി ഇ പാസ് എടുത്ത് നിരവധി സഞ്ചാരികൾ ഉൗട്ടിയിലെത്തിയിരുന്നു.