പുതുശേരി സെന്റ് മേരീസ് പള്ളി തിരുനാളിനു നാളെ തുടക്കം
1491532
Wednesday, January 1, 2025 4:31 AM IST
മക്കിയാട്: പുതുശേരി സെന്റ് മേരീസ് പള്ളിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ നാളെ മുതൽ അഞ്ച് വരെ തീയതികളിൽ നടക്കും. നാളെ രാവിലെ 9.15ന് മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടത്തിന് സ്വീകരണം. തുടർന്ന് തിരുപ്പട്ട ശുശ്രൂഷക്കായുള്ള പ്രരംഭ പ്രദക്ഷിണം. 9.30ന് ഡീക്കൻ കെട്ടുപുരക്കൽ അമലിന്റെ പൗരോഹിത്യാഭിഷേകം. ബിഷപ് മാർ ജോസ് പൊരുന്നേടം കാർമികത്വം വഹിക്കും. തുടർന്ന് ദിവ്യബലി അർപ്പണം.
മൂന്നിന് വൈകുന്നേരം 4.30ന് വികാരി ഫാ. ജോസ് കൊട്ടാരത്തിൽ തിരുനാളിന് കൊടി ഉയർത്തും. അഞ്ചിന് ആഘോഷമായ റംശ. 5.15ന് ഫാ. ഡോമനിക്ക് വളകൊടിയിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാന. രാത്രി ഏഴിന് കലാ സംഗമം.
നാലിന് വൈകുന്നേരം നാലിന് രൂപം എഴുന്നെളിച്ച് വെക്കൽ. അഞ്ചിന് റംശ. 5.15ന് ഫാ. ഫ്രാൻസിസ് കുഞ്ഞുകല്ലിങ്കൽ അർപ്പിക്കുന്ന ആഘോഷമായ പാട്ടുകുർബാന. 6.45ന് ലദീഞ്ഞ്, തുടർന്നു ടൗണ്‍ ചുറ്റിപ്രദക്ഷിണം. സമാപന ആശിർവാദം.
രാത്രി എട്ടിന് വാദ്യമേളങ്ങൾ. അഞ്ചിന് രാവിലെ 6.30ന് വിശുദ്ധ കുർബാന. 9.15ന് സപ്ര. 9.30ന് കുന്നോത്ത് ഗുഡ്ഷെപ്പോർഡ് മേജർ സെമിനാരി റെക്ടർ ഫാ. ജേക്കബ് ചാണിക്കുഴിയുടെ പ്രധാന കാർമികത്വത്തിൽ തിരുനാൾ റാസ. 12ന് ഗ്രോട്ടോയിലേക്ക് പ്രദക്ഷിണം. ഉച്ചയ്ക്ക് ഒന്നിന് നേർച്ചവിരുന്ന് രണ്ടിന് കൊടിഇറക്കൽ.