കളത്തുവയൽ സെന്റ് മേരീസ് പള്ളിയിൽ തിരുനാൾ
1491530
Wednesday, January 1, 2025 4:31 AM IST
കളത്തുവയൽ: സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ യൗസേഫ് പിതാവിന്റെയും സകല വിശുദ്ധരുടെയും തിരുനാൾ തുടങ്ങി. ആറിനാണ് സമാപനം.
ഇന്നു രാവിലെ ആറിന് ജപമാല. 6.30ന് വർഷാരംഭ പ്രാർഥന, ആരാധന, വിശുദ്ധ കുർബാന, നൊവേന. നാളെ രാവിലെ ആറിന് ജപമാല. 6.30ന് പൂർവിക അനുസ്മരണം, വിശുദ്ധ കുർബാന, നൊവേന.
മൂന്നിനു വൈകുന്നേരം 4.30ന് കൊടിയേറ്റ്- വികാരി ഫാ.ജോസ് തയ്യിൽ. തുടർന്ന് തിരുസ്വരൂപങ്ങളുടെ പ്രതിഷ്ഠ, ജപമാല, നൊവേന. അഞ്ചിന് മാനന്തവാടി രൂപത വികാരി ജനറാൾ മോണ്‍.പോൾ മുണ്ടോളിക്കലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, ദിവ്യകാരുണ്യ പ്രദക്ഷിണം. നാലിന് വൈകുന്നേരം 4.30ന് ജപമാല, നൊവേന, അഞ്ചിന് മുൻ വികാരി ഫാ.സെബാസ്റ്റ്യൻ മഠത്തിലിന്റെ കാർമികത്വത്തിൽ തിരുനാൾ കുർബാന, വചന സന്ദേശം, ലദീഞ്ഞ്. രാത്രി ഏഴിന് അടിവാരം സെന്റ് അൽഫോൻസ നഗറിലേക്ക് പ്രദക്ഷിണം. ഒൻപതിന് പള്ളിയിൽ വിശുദ്ധ കുർബാനയുടെ ആശീർവാദം, ആകാശ വിസ്മയം.
അഞ്ചിന് രാവിലെ ഏഴിന് വിശുദ്ധ കുർബാന. 10ന് മുൻ വികാരി ഫാ.ജയിംസ് ചന്പക്കരയുടെ മുഖ്യകാർമികത്വത്തിലും ഫാ.സെബാസ്റ്റ്യൻ മുല്ലൂപറന്പിൽ സിഎംഐയുടെ സഹകാർമികത്വത്തിലും തിരുനാൾ സമൂഹബലി. 11.30ന് സെന്റ് ജോർജ് കുരിശടിയിലേക്ക് പ്രദക്ഷിണം, പള്ളിയിൽ വിശുദ്ധ കുർബാനയുടെ ആശീർവാദം, വാഹന വെഞ്ചരിപ്പ്, സ്നേഹവിരുന്ന്. ആറിന് രാവിലെ ആറിന് ജപമാല, ആരാധന. 6.30ന് വിശുദ്ധ കുർബാന, കൊടിയിറക്ക്.