നിക്ഷിപ്ത താത്പര്യക്കാരുടെ ആഗ്രഹങ്ങൾ നെഞ്ചിലേറ്റാൻ കത്തോലിക്കാ സഭയ്ക്കാവില്ല: മാർ ജോസഫ് പാംബ്ലാനി
1491887
Thursday, January 2, 2025 6:23 AM IST
പുൽപ്പള്ളി: സത്യവും ചരിത്രവും വിസ്മരിച്ച് കത്തോലിക്കാ സഭയെയും പൗരോഹിത്യത്തെയും അവഹേളിക്കുന്നവർ നിരാശരാകുമെന്ന് തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംബ്ലാനി. സഭയെ അധിക്ഷേപിക്കുന്നവരൊന്നും ക്രൈസ്തവരെ സഹായിക്കുന്നവരല്ല.
അവരവരുടെ താത്പര്യങ്ങളും സ്വാർഥതയുമാണ് ഇക്കൂട്ടരുടെ ലക്ഷ്യം. ഇത്തരം നിക്ഷിപ്ത താത്പര്യക്കാർ ഉൗതിയാൽ കെടുന്ന തിരിനാളമല്ല സഭയെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ശിശുമല ഇൻഫന്റ് ജീസസ് പള്ളിയിൽ കുടുംബ നവീകരണ വർഷം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ആർച്ച്ബിഷപ്. വികാരി ഫാ. ബിജു മാവറ അധ്യക്ഷത വഹിച്ചു. ഇടവക നിർമിക്കുന്ന സ്നേഹഭവൻ ശിലാ വെഞ്ചരിപ്പും ആർച്ച്ബിഷപ് നിർവഹിച്ചു.