സജ്ജം ക്യാന്പിന് തുടക്കമായി
1491528
Wednesday, January 1, 2025 4:31 AM IST
കൽപ്പറ്റ: കുടുംബശ്രീ ജില്ലാ മിഷൻ നൂൽപ്പുഴ ഗ്രാമപഞ്ചായത്തിൽ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത ബാലസഭാ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ’സജ്ജം’ ക്യാന്പിന് തുടക്കമായി. കാലാവസ്ഥ വ്യതിയാനം, ദുരന്തം, അപകടങ്ങളെ ചെറുത്ത് നിൽക്കൽ, കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച് ബോധവാൻമാരാക്കുകയാണ് ക്യാന്പിന്റെ ലക്ഷ്യം. മൂന്ന് ബാച്ചുകളായി നടത്തുന്ന ക്യാന്പിൽ 250 കുട്ടികൾ പങ്കെടുക്കും.
നൂൽപ്പുഴ അധ്യാപക ഭവനിൽ നടന്ന ക്യാന്പ് നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീശൻ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സണ് ജയ അധ്യക്ഷയായ പരിപാടിയിൽ സ്പെഷൽ പ്രോജക്ട് കോ ഓർഡിനേറ്റർ ടി.വി. സായി കൃഷ്ണൻ, സംസ്ഥാന മിഷൻ അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ കെ. ശാരിക തുടങ്ങിയവർ പങ്കെടുത്തു.