സ്വീകരണം നൽകി
1491891
Thursday, January 2, 2025 6:23 AM IST
പുൽപ്പള്ളി: കോഴിക്കോട് നടന്ന സംസ്ഥാന ഒളിംപിക്സ് ഭാരത് മീറ്റിൽ മികച്ച വിജയം കൈവരിച്ച പുൽപ്പള്ളി കൃപാലയ സ്പെഷൽ സ്കൂളിലെ കായിക താരങ്ങൾക്കും പരിശീലനം നൽകിയ അധ്യാപകർക്കും സ്കൂൾ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. 60 ഓളം കായിക താരങ്ങൾ ആണ് മത്സരത്തിൽ പങ്കെടുത്തത്.
23 കുട്ടികൾക്ക് ഒന്നാം സ്ഥാനവും കുട്ടികൾക്ക് രണ്ടാം സ്ഥാനവും 27 കുട്ടികൾക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. സ്വീകരണ സമ്മേളനം സ്പോർട്സ് കൗണ്‍സിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ. റഫീഖ് ഉദ്ഘാടനം ചെയ്തു.
പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ പൗളിൻ മുഖാലയിൽ അധ്യക്ഷത വഹിച്ചു. ബത്തേരി കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റ് എം.എസ്. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ്, മുള്ളൻകൊല്ലി റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി വൈസ് പ്രസിഡന്റ് സി.പി. വിൻസന്റ്,
ഡോ. കെ.പി. സാജു, കെ.വി. ജോബി, ജോണി പനച്ചിക്കൽ, സ്ക്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആൻസീന, സിസ്റ്റർ ആൻസ് മരിയ, സിസ്റ്റർ സെലിൻ മേരി, സിസ്റ്റർ ജോസ് മേരി, പി.എ. ഡിവൻസ്, ടി.യു. ഷിബു എന്നിവർ പ്രസംഗിച്ചു.