സംസ്ഥാന സ്പെഷൽ ഒളിന്പിക്സിൽ നിർമൽ ജ്യോതിക്ക് മികച്ച നേട്ടം
1491888
Thursday, January 2, 2025 6:23 AM IST
കൽപ്പറ്റ: കോഴിക്കോട് നടന്ന സംസ്ഥാന സ്പെഷൽ ഒളിന്പിക്സിൽ ബത്തേരി നിർമൽ ജ്യോതി സ്പെഷൽ സ്കൂൾ ജില്ലയിൽ ഒന്നാമത് എത്തി. വിവിധ ഇനങ്ങളിലായി 20 ഒന്നാം സ്ഥാനവും 21 രണ്ടാം സ്ഥാനവും ഒന്‍പത് മൂന്നാം സ്ഥാനവുമാണ് നിർമൽ ജ്യോതിയിലെ വിദ്യാർഥികൾ സ്വന്തമാക്കിയത്. സ്കൂൾ പിടിഎ യുടെ നേതൃത്വത്തിൽ വിജയികളായ വിദ്യാർഥികളെയും കായിക അധ്യാപിക ഷിജി വർഗീസിനെയും ആദരിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് അന്പിളി സുധി ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് സാലി അധ്യക്ഷത വഹിച്ചു. വാർഡ് കൗണ്‍സിലർ കെ.എസ്. പ്രമോദ് കായിക താരങ്ങൾക്ക് മെമന്റോ നൽകി ആദരിച്ചു.
മാനന്തവാടി എസ്എച്ച് നിർമല പ്രൊവിൻസ് കൗണ്‍സിലർ സിസ്റ്റർ എൽസിലിറ്റ് എസ്എച്ച്, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജെസി മാങ്കോട്ടിൽ, പ്രോഗ്രാം കോഓർഡിനേറ്റർ സിസ്റ്റർ സ്റ്റെഫീന എന്നിവർ പ്രസംഗിച്ചു.