സബ്സിഡി എടുത്തുകളഞ്ഞതിൽ പ്രതിഷേധിച്ചു
1491892
Thursday, January 2, 2025 6:24 AM IST
മാനന്തവാടി: സബ്സിഡി എടുത്തുകളഞ്ഞ സപ്ലൈകോ നടപടിയിയിലും നിത്യോപയോഗസാധനവില കുതിച്ചുയരുന്നതിലും യൂത്ത് കോണ്ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ഭക്ഷ്യ വസ്തുക്കൾക്ക് സബ്സിഡി ലഭ്യമാക്കി സപ്ലൈകോ സ്റ്റോറിനു മുന്പിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ദാരിദ്ര്യരേഖയിൽ താഴെയുള്ള എഴുപതോളം കുടുംബങ്ങൾക്ക് ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തു. ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.എം. നിശാന്ത് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അസീസ് വാളാട് അധ്യക്ഷത വഹിച്ചു.
അജ്മൽ വെള്ളമുണ്ട, ഒ.ടി. ഉനൈസ്, ഷംസീർ അരണപ്പാറ, ഷക്കീർ പുനത്തിൽ, സിജോ കമ്മന, വിജിൻ തലപ്പുഴ തുടങ്ങിയവർ നേതൃത്വം നൽകി.